സ്വർണ്ണ മെഡൽ ഞങ്ങൾക്ക് പങ്കിടാനാകുമോ?- സമാനതകളില്ലാത്ത ഒരുമയുടെ കാഴ്ചയ്ക്ക് വേദിയായി ടോക്യോ
ഒളിമ്പിക്സ് ചരിത്രത്തിൽ സമ്മാനതകളില്ലാത്ത ഒരുമയുടെ നിമിഷം പിറന്ന കാഴ്ചയാണ് ടോക്യോയിൽ പിറന്നത്. കൗതുകവും കണ്ണീരും നിറഞ്ഞ നിരവധി നിമിഷങ്ങൾക്ക് കാലം സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്രയും സന്തോഷം നൽകുന്ന, മനസ് നിറയ്ക്കുന്ന അനുഭവം ഇതാദ്യമാണ്. ഒളിമ്പിക്സിലെ ഹൈജമ്പ് മത്സരത്തിൽ പിറന്നത് ചരിത്ര സംഭവമാണ്. ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ ഇതൊരു സുവർണ്ണ നിമിഷമായിരിക്കും.
ഒളിമ്പിക്സിലെ ഹൈജമ്പ് മത്സരത്തിൽ രണ്ടുപേർക്കാണ് സ്വർണ്ണം ലഭിച്ചത്. ഹൈജമ്പ് മത്സരത്തിന് ശേഷം സ്വർണ്ണ മെഡൽ നേടിയ ആ രണ്ട് പേർ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്. ഖത്തറിന്റെ മുതാസ് ബർഷിമും, ഇറ്റലിയുടെ ജിയാൻ മാർകോ ടംപേരിയുമാണ് സുവർണ്ണ വിജയം നേടിയത്.
2.19 മീറ്ററിലാണ് പുരുഷ ഹൈജമ്പ് മത്സരം തുടങ്ങിയത്. 2.24, 2.27, 2.30, 2.33, 2.35, 2.37 മീറ്റര്‍ വരെ ബര്‍ഷിമും ടംബേരിയും ആദ്യ ശ്രമത്തില്‍ത്തന്നെ മറികടന്നു. പിന്നീട് 2.39 മറികടക്കാനായി ശ്രമം. മൂന്ന് ശ്രമത്തിലും ഇരുവര്‍ക്കും ഈ ലക്ഷ്യം മറികടക്കാനായില്ല. ശ്രമം തുടരുകയല്ലേ എന്ന ഒഫീഷ്യൽസ് ചോദിച്ചപ്പോൾ ഇരുവരെയും വിജയികളായി പ്രഖ്യാപിക്കാമോ എന്ന് ബർഷിം ചോദിച്ചു.
Read More: എൺപതാം വയസിലും ഉപജീവനത്തിനായി ജ്യൂസ് വിൽക്കുന്ന മുത്തശ്ശി; സഹയഹസ്തവുമായി സോഷ്യൽ മീഡിയ
രണ്ടുപേരും ഒന്നാമതെത്തിയാൽ സ്വർണ്ണ മെഡൽ പങ്കുവെക്കാം, അല്ലെങ്കിൽ ജമ്പ് ഓഫിലൂടെ വിജയിയെ നിർണ്ണയിക്കാം.ഒരുപക്ഷെ ജമ്പ് ഓഫിലേക്ക് പോയിരുന്നെങ്കിൽ ഖത്തർ താരം ബർഷിമിന് സ്വർണ്ണം കിട്ടുമായിരുന്നു. എന്നാൽ പരിക്കിന്റെപേരിൽ കുറേക്കാലം കളിക്കളം വിട്ടുനിൽക്കേണ്ടി വന്ന ഇറ്റലിയുടെ ടംപേരിയെ ബർഷിം കയ്യൊഴിഞ്ഞില്ല. സ്വർണ്ണ മെഡൽ പങ്കിടാം എന്നറിഞ്ഞതോടെ കളിക്കളം ആഘോഷത്തിന്റെയും ആർപ്പുവിളിയുടെയും നിലമായി. ഇരുവരും പരസ്പരം സ്വർണം അങ്ങോട്ടും ഇങ്ങോട്ടും അണിയിച്ചു.
Story highlights- Italy’s Gianmarco Tamberi, Qatar’s Mutaz Barshim agree to share Olympic gold