നര്‍മം ചാലിച്ച കുടുംബ ചിത്രം; ജാന്‍-എ-മന്‍ ഒരുങ്ങുന്നു

August 30, 2021
Ja-Ne-Man movie poster

കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണ് ജാന്‍-എ-മന്‍. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിദംബരം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത്, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ബിജിബാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ

കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന ചില രസകരമായ സംഭവങ്ങളുമൊക്കെയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story highlights: Ja-Ne-Man movie poster