ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്; ഗോഡ്ഫാദര്‍ ഒരുങ്ങുന്നു

August 22, 2021
Lucifer Telugu remake Godfather title motion poster

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഏറ്റവും ഉചിതം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനും തുടക്കം കുറിച്ചു. ഹൈദരബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പേരും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗോഡ്ഫാദര്‍ എന്ന പേരിലായിരിക്കും തെലുങ്കില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു.

ചിരഞ്ജീവിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ്. സത്യദേവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രം കൈയടി നേടി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, സായ് കുമാര്‍, ടൊവിനോ, ഇന്ദ്രജിത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍.

Story highlights: Lucifer Telugu remake Godfather title motion poster