ലൂസിഫര്‍ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറില്‍ സുപ്രധാന കഥാപാത്രമാകാന്‍ ബിജു മേനോന്‍
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഏറ്റവും ഉചിതം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനും തുടക്കം കുറിച്ചു. സിനിമയില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് എന്ന് സൂചന. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെ ബിജു മേനോന്‍ ആയിരിക്കും തെലുങ്കില്‍ അവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഹൈദരബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗോഡ്ഫാദര്‍ എന്ന പേരിലായിരിക്കും തെലുങ്കില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിരഞ്ജീവിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍ താരയും അവതരിപ്പിക്കും. ചിരഞ്ജീവിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. സത്യദേവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
Read more: തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു- റിലീസ് പ്രഖ്യാപിച്ച് തലൈവി
അതേസമയം 2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രം കൈയടി നേടി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, സായ് കുമാര്‍, ടൊവിനോ, ഇന്ദ്രജിത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍.
Story highlights: Malayalam Actor Biju Menon is all set to play the role of Bobby in Godfather