18.45 സെക്കൻഡിൽ കുടിച്ചുതീർത്തത് രണ്ടു ലിറ്റർ സോഡ- ഗിന്നസ് റെക്കോർഡ് നേടിയ കാഴ്ച
വൈവിധ്യമായ പ്രകടനങ്ങളിലൂടെ ലോകത്ത് ഒട്ടേറെ ആളുകൾ റെക്കോർഡ് മധുരം നുണഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ഏറ്റവും വേഗത്തിൽ 2 ലിറ്റർ കുപ്പി സോഡ കുടിച്ച് ഒരാൾ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലായ ബാഡ്‌ലാൻഡ്‌സ് ചഗ്സിൽ വേഗത്തിൽ പാനീയങ്ങൾ കുടിക്കുന്ന ചലഞ്ചുകൾ ചെയ്യുന്ന എറിക് ബാഡ്‌ലാൻഡ്‌സ് ബുക്കർ ആണ് റെക്കോർഡ് നേടിയത്.
എറിക് ബുക്കർ 18.45 സെക്കൻഡിൽ 2 ലിറ്റർ സോഡ കുടിച്ചു തീർക്കുകയായിരുന്നു.ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും സ്വപ്നമായതിനാൽ എറിക് നാളുകളായി അതിനുള്ള പരിശീലനത്തിൽ ആയിരുന്നു.
Read More: സന്തൂറിൽ ‘ജന ഗണ മന’ മീട്ടി ഇറാനിയൻ പെൺകുട്ടി- അമ്പരപ്പിക്കുന്ന പ്രകടനം
ന്യൂയോർക്കിലെ സെൽഡനിൽ നടത്തിയ റെക്കോർഡ് ശ്രമത്തിനായി എറിക് 2 ലിറ്റർ കുപ്പി മധുരമില്ലാത്ത കോള കുടിക്കുകയായിരുന്നു. കൗതുകകരമായ ഈ റെക്കോർഡ് നേട്ടത്തിന്റെ വീഡിയോ ശ്രദ്ധേയമാകുകയാണ്.
Story highlights- man drinks 2 litres of soda in 18.45 seconds