ജി വേണുഗോപാലും മകനും ഒരുമിച്ച് പാടി ‘മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ…’ സുന്ദരം ഈ ഗാനം

August 22, 2021
Manjin Chirakulla Song By G Venugopal And Arvind Venugopal

സംഗീതാസ്വാദകര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നതാണ് ജി വേണു ഗോപാലിന്റെ സ്വരമാധുര്യം. നിരവധിയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ള ഗാനങ്ങളും. ആസ്വാദകന്റെ ഹൃദയങ്ങളിലേയ്ക്ക് ഒരു നേര്‍ത്ത മഴനൂല് പോലെ പെയ്തിറങ്ങുന്നുവയാണ് ജി വേണുഗോപാലിന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനങ്ങള്‍. അദ്ദേഹത്തിന്റെ മകനും പാട്ടില് പ്രതിഭ തെളിയിച്ചിരിയ്ക്കുന്നു.

സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുകയാണ് ഇരുവരും ചേര്‍ന്ന് മനോഹരമാക്കിയ ഒരു ഗാനം. ജി വേണുഗോപാലും മകന്‍ അരവിന്ദും ചേര്‍ന്ന് ആലപിച്ച ഗാനം പാട്ട് പ്രേമികള്‍ ഹൃദയത്തിലേറ്റുന്നു. മെലഡി ടു മ്യൂസിക്കല്‍ കവര്‍ സീരീസിന്റെ ഭാഗമായാണ് അച്ഛനും മകനും ചേര്‍ന്ന് പാടിയത്. ഈ കവര്‍ സോങ്ങ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ… എന്നു തുടങ്ങുന്ന ഗാനമാണ് അച്ഛനും മകനും ചേര്‍ന്ന് പാടിയത്. ഇരുവരുടേയും ആലാപനം പ്രശംസനീയമാണ്. 1989-ല്‍ പ്രേക്ഷകരിലേക്കെത്തിയ സ്വാഗതം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടേതാണ് ഗാനത്തിലെ വരികള്‍. രാജാമണി സംഗീതം പകര്‍ന്നിരിക്കുന്നു. ജി വേണു ഗോപാലും എം ജി ശ്രീകുമാറും മിന്‍മിനിയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Manjin Chirakulla Song By G Venugopal And Arvind Venugopal