മൃദംഗത്തില്‍ താളം പിടിച്ച് യുവ; നൃത്തം ചെയ്ത് മൃദുലയും: വിഡിയോ

August 31, 2021

ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ എട്ടിന് ആണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിലും താരദമ്പതികള്‍ സജീവമാണ്.

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. മൃദംഗം വായിക്കുന്ന യുവ കൃഷ്ണയും നൃത്തം ചെയ്യുന്ന മൃദുലയുമാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. പാലക്കാടാണ് ഇവരുടെ പുതിയ ഭവനം.

Read more: ‘ഗിയര്‍ ഡൗണ്‍ ചെയ്ത് വണ്ടി ചവിട്ടിയെടുക്കണം’; ഹോം സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗം

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights: Mridula Vijay dance video