ജെയിംസ് ബോണ്ട് സംഗീതവുമായി ‘കാക്കിക്കുള്ളിലെ കലാകാരന്മാര്‍’; വിഡിയോ

August 25, 2021
Mumbai Police band plays iconic James Bond theme music in epic viral video

ചില സംഗീതമുണ്ട്, കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിയകലാത്ത സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടാറുമുണ്ട് അത്തരം മ്യൂസിക്. ജെയിംസ് ബോണ്ട് തീം സോങും ജനകോടികള്‍ ഏറ്റെടുത്ത സംഗീതമാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം ഇന്നും ഈ തീം മ്യൂസിക്കിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.

ഗംഭീരമായ ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് അവതരിപ്പിച്ച് കൈയടി നേടുകയാണ് കുറച്ച് പൊലിസ് ഉദ്യോഗസ്ഥര്‍. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരുടെ ഈ സംഗീതാവിഷ്‌കാരം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുപ്പതിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ സംഗീതോപകരണങ്ങള്‍ വായിച്ചുകൊണ്ട് ജെയിംസ് ബോണ്ട് തീം മ്യൂസിക് വീണ്ടും അവതരിപ്പിക്കുകയായിരുന്നു. മോന്റി നോര്‍മന്‍ ആവിഷ്‌കരിച്ച ഈ മാസ്മരിക സംഗീതം വീണ്ടും പിറവിയെടുത്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈയടിക്കുകയാണ് സംഗീതാസ്വാദകര്‍.

Read more: തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി…. ഹിറ്റ് ഗാനം ഗംഭീരമാക്കി കുരുന്ന് ഗായകര്‍

സാധാരണ ദേശഭക്തി ഗാനങ്ങളിലൂടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ നേടാറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജെയിംസ് ബോണ്ട് സിനിമകളില്‍ നിന്നുള്ള സംഗീതം ആവിഷ്‌കരിച്ചപ്പോള്‍ ഈ പ്രകടനം ഹിറ്റായി. നിരവധിപ്പേരാണ് ഈ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. കേരളാ പൊലീസിനെ പോലും മുംബൈ പൊലീസും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Story highlights: Mumbai Police band plays iconic James Bond theme music in epic viral video