തബലിസ്റ്റ് അയ്യപ്പനായി ഭരത് ഗോപി; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായി യവനികയുടെ പോസ്റ്റര്‍; സന്തോഷം പങ്കിട്ട് മുരളി ഗോപിയും
ചില സിനിമകളുണ്ട്, കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷകന്റെ മനസ്സില്‍ കുടിയിരിക്കുന്ന ചിത്രങ്ങള്‍. കാലമെത്ര കടന്നുപോയാലും ആ സിനിമയും രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം ശോഭ കെടാതെ പ്രേക്ഷകന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കും. യവനിക എന്ന ചിത്രത്തേയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. 1982-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
39 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ശ്രദ്ധ നേടുകയാണ് യവനിക എന്ന ചിത്രം. ചിത്രത്തിന്റെ ഒരു ന്യൂജനറേഷന്‍ പോസ്റ്റര്‍ ശംഭു വിജയകുമാര്‍ തയാറാക്കി. മുരളി ഗോപി അടക്കം നിരവധിപ്പേരാണ് ഈ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഗ്രാഫിക്‌സ് ആര്‍ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമാണ് ശംഭു വിജയകുമാര്‍.
Read more: ആര്‍ദ്രമായി പാടി ശ്രീഹരി; വിധികര്‍ത്താക്കളെ പോലും അതിശയിപ്പിച്ച ഗംഭീര പ്രകടനം
ഭരത് ഗോപി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് യവനിക. കെ ജി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം ചിത്രത്തില്‍ ഭരത് ഗോപി കാഴ്ചവെച്ചു. പ്രൊഫഷണല്‍ നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ കൊലപാതകവും പിന്നീണ്ടായ ചില അന്വേഷണാത്മകമായ സംഭവ വികാസങ്ങളുമൊക്കെയാണ് യവനിക എന്ന ചിത്രത്തില്‍ ആവിഷ്‌കരിച്ചത്. മമ്മൂട്ടി, ജലജ, നെടുമുടി വേണു, വേണു നാഗവള്ളി, തിലകന്‍, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും അണിനിരന്നു ചിത്രത്തില്‍.
Story highlights: Murali Gopy shares Yavanika new-age poster