സ്റ്റാർ മാജിക്കിലെ എന്റെ പെൺകുട്ടികൾ- ചിത്രവുമായി നവ്യ നായർ

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമകളുമായി വീണ്ടും സിനിമയിൽ സജീവമാകുകയാണ് നവ്യ നായർ. അതിനൊപ്പം ടെലിവിഷൻ പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് നവ്യ പതിവായി പങ്കെടുക്കാറുള്ളത്.
സ്റ്റാർ മാജിക്കിലെ താരങ്ങൾക്ക് ഒരു കുടുംബാംഗം പോലെയാണ് നവ്യ നായർ ഇപ്പോൾ. കൗണ്ടറും ചിരിയും നൃത്തവുമൊക്കെയായി നവ്യ നായർ സ്റ്റാർ മാജിക് വേദിയിൽ സജീവമാണ്. ഇപ്പോൾ ദൃശ്യം 2ന്റെ കന്നഡ റീമേക്കിന്റെ തിരക്കിലായതുകൊണ്ട് സ്റ്റാർ മാജിക്കിനോട് താൽക്കാലികമായി വിടപറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിംഗ് തിരക്കിനിടയിൽ സ്റ്റാർ മാജിക്കിലെ പെൺപടയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ. സ്റ്റാർ മാജിക്കിലെ എന്റെ പെൺകുട്ടികൾ എന്ന ക്യാപ്ഷനും ചിത്രത്തിന് ഒപ്പമുണ്ട്.
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു.
Read More: ‘തീർക്കേണ്ട കണക്ക് തീർത്തിട്ടേ ഞാൻ പോകൂ’- ദുരൂഹത നിറച്ച് ‘കുരുതി’ ട്രെയ്‌ലർ
ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.
Story highlights- navya nair sharing picture with star magic team