നസ്രിയയെ ചുമലിലേറ്റി ഫഹദിന്റെ സഞ്ചാരം; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ വിഡിയോ പങ്കുവെച്ച് താരം
വെള്ളിത്തിരയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും. വിവാഹ വാര്‍ഷിക നിറവിലാണ് താര ദമ്പതികള്‍. ഫഹദിന് ആശംസ അറയിച്ചുകൊണ്ട് നസ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു.
മനോഹരമായ ഒരു ചിത്രവും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിഡിയോയില്‍ നസ്രിയയെ തോളില്‍ ചുമന്നുകൊണ്ടു നടക്കുന്ന ഫഹദ് ഫാസിലിനെ കാണാം. ‘വിവാഹ വാര്‍ഷിക ആശംസകള്‍ ഷാനു. ഒരുമിച്ചുള്ള യാത്രകളിലെല്ലാം ഞാന്‍ തളരുമ്പോള്‍ എന്നെ തോളിലേറ്റി നടന്ന് ഒരുമിച്ച് പല സാഹസികതകളും ചെയ്തു. എല്ലാം ഒരുമിച്ചായിരുന്നു. അതുകൊണ്ട് എന്തെല്ലാം സംഭവിച്ചാലും നമ്മള്‍ ഒരു ടീമാണ്’ എന്നും വിഡിയോയ്ക്ക് ഒപ്പം നസ്രിയ കുറിച്ചു.
Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും
അതേസമയം മാലിക്ക് ആണ് ഫഹദ് ഫാസിലിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് പ്രേക്ഷകരിലേക്കെത്തിയത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Story highlights: Nazriya shares cute video