ഉയർന്ന ടി എഫ് എമ്മുമായി ഇലാരിയ ഗ്രേഡ് വൺ സോപ്പ്- ശ്രദ്ധനേടി മമ്മൂട്ടി അഭിനയിച്ച പരസ്യചിത്രം
ചർമ്മസംരക്ഷണത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഉപയോഗിക്കുന്ന സോപ്പിന്റെ ഗുണനിലവാരം. എന്നാൽ ബ്രാൻഡ് മാത്രം നോക്കി സോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും എല്ലാവരും വിട്ടുപോകാറുണ്ട്. അതിൽപ്രധാനമാണ് ടി എഫ് എം അഥവാ ടോട്ടല്‍ ഫാറ്റി മാറ്റര്‍. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുകളിൽ ഏറ്റവും മികച്ചത് ഗ്രേഡ് 1 സോപ്പുകൾ ആണ്. എന്നാൽ, വിപണിയിൽ ലഭ്യമാകുന്ന മുൻനിര ബ്രാൻഡുകളിൽ ഒന്നും തന്നെ ഗ്രേഡ് 1 അല്ല. ഇവിടെയാണ് ഇലാരിയ സോപ്പ് ശ്രദ്ധേയമാകുന്നത്.
ഗ്രേഡ് വണ്‍ സോപ്പ് വിഭാഗത്തില്‍പ്പെടുന്ന 76- 80% എന്ന ഉയര്‍ന്ന ടി എഫ് എം ആണ് ഇലാരിയയുടേത്. ഇലാരിയ സോപ്പിന്റെ പ്രത്യേകതകളുമായി ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഡ്വർടൈസ്മെന്റ് വിഡിയോ പങ്കുവെച്ചത്. ഇലാരിയയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും മമ്മൂട്ടിയാണ്. ഒപ്പം നടി നേഹ അയ്യരുമുണ്ട്.
ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുന്നത് സോപ്പിലെ ഉയർന്ന ടി എഫ് എം ആണ്. ടി എഫ് എം 76 % ത്തിന് മുകളിലുള്ളവ ഗ്രേഡ് വണ്‍ സോപ്പുകളും ടി എഫ് എം 70- 76% വരെയുള്ള സോപ്പുകള്‍ ഗ്രേഡ് 2 സോപ്പുകളും 60- 70 % വരെയുള്ളവ ഗ്രേഡ് 3 സോപ്പുകളും 60% താഴെയുള്ളവ ബാത്തിംഗ് ബാറുകളുമാണ്. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ഗ്രേഡ് വൺ അല്ലെങ്കിൽ വില കുറഞ്ഞ പൊടികള്‍ ഫില്ലറുകളും കാരണം ശരീരത്തിലെ സ്വാഭാവിക നൈര്‍മല്യവും നിറവും നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇനി ഇലാരിയ സോപ്പിനോപ്പം ചർമ്മത്തിന്റെ സ്വാഭാവിക ത്തിളക്കം നിലനിർത്താം.
ഗ്രേഡ് വണ്‍ സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന ഓറിയല്‍ ഇമാറയാണ് ഇലാരിയ സോപ്പ് നിർമിക്കുന്നത്. 2017 മുതല്‍ സോപ്പ് നിര്‍മാണ കയറ്റുമതി രംഗത്തുള്ള കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷക വികസന വിഭാഗം വികസിപ്പിച്ചെടുത്ത സോപ്പുല്പന്നങ്ങള് മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്.
Story highlights- New advertisement of elaria grade one soap