59-ാം വിവാഹ വാര്‍ഷികത്തില്‍ വിവാഹം പുനഃരാവിഷ്കരിച്ച ദമ്പതികള്‍; ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.

ശ്രദ്ധ ആകര്‍ഷിക്കുകയാണ് മനോഹരമായ ചില വിവാഹ ചിത്രങ്ങള്‍. അന്‍പത്തിയൊന്‍പതാമത് വിവാഹവാര്‍ഷികത്തില്‍ തങ്ങളുടെ വിവാഹം പുനഃരാവിഷ്കരിച്ച ദമ്പതികളുടേതാണ് ഈ ചിത്രങ്ങള്‍. പ്രായത്തെ തോല്പിക്കുന്ന പ്രണയവും മനോഹരാരിതയുമെല്ലാം ഉണ്ട് ഈ ചിത്രങ്ങള്‍ക്ക്. വിവാഹ നാളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് സമാനമായ ചിത്രങ്ങളാണ് ഈ വാര്‍ധക്യത്തിലും ദമ്പതികള്‍ പകര്‍ത്തിയത്.

Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
കലിഫോര്‍ണിയയിലെ കരണും ഗ്രേ റയാനുമാണ് ഈ ദമ്പതികള്‍. പ്രായം എഴുപത് പിന്നിട്ടെങ്കിലും പരസ്പരം ചേര്‍ത്തുപിടിച്ച് പ്രണയിക്കുകയാണ് ഇവര്‍ ഇപ്പോഴും. 1962-ലായിരുന്നു ഇവരുടെ വിവാഹം. കൊച്ചുമകള്‍ നിക്കി റയാന് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.
Story highlights: On their 59th anniversary, California couple recreates wedding photoshoot