ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി ‘പക’; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മറ്റൊരു മലയാള ചിത്രം കൂടി. പക എന്ന ചിത്രം ടൊറന്‍റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിതിന്‍ ലൂക്കോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സൗണ്ട് ഡിസൈനറായ നിതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.
വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങള്‍ പഴക്കമുള്ള പകയുമാണ് ചിത്രം പറയുന്നത്. ഒരപ്പ് എന്ന വയനാടന്‍ ഉള്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. സംവിധായകനായ നിതിന്‍ ലൂക്കോസിന്റെ സ്വദേശംകൂടിയാണ് വയനാട്.
Read more: ഹൂല ഹൂപ്പിങ്ങിനൊപ്പം നാടോടി നൃത്തവും: അതിശയിപ്പിച്ച് പെണ്‍കുട്ടി: വൈറല്‍ വിഡിയോ
ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, മറിയക്കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലെ ഡിസ്‌കവറി വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വേള്‍ഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Paka Trailer TIFF