‘താരാട്ടിന്റെ ചിത്രപല്ലവി’യിൽ ഭാഗമാകാനുള്ള അവസാന ദിനം ഇന്നാണ്- കൈനിറയെ സമ്മാനങ്ങളുമായി ലോകമറിയുന്ന ഗായികയാകാം
മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27ന് ഇന്ത്യയിലെ പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപ്പീസ് ആരംഭിച്ച കോണ്ടസ്റ്റാണ് ‘താരാട്ടിന്റെ ചിത്രപല്ലവി’. ഒട്ടേറെ പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച കെ എസ് ചിത്ര ആലപിച്ച ഏതെങ്കിലും താരാട്ടുപാട്ട് പാടി പോപ്പീസ് ബേബി കെയറിന്റെ വെബ്സൈറ്റിൽ പങ്കുവയ്ക്കുന്നവരെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളും ലോകമറിയുന്ന പാട്ടുകാരിയുമാകാനുള്ള അവസരമാണ്.
ജൂലൈ 27ന് ആരംഭിച്ച കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള അവസാന ദിവസമാണ് ഇന്ന്. ആഗസ്റ്റ് ഏഴുവരെ വീട്ടമ്മമാരായ ഗായകർക്ക് താരാട്ടിന്റെ ചിത്രപല്ലവിയിൽ ഭാഗമാകാൻ അവസരമുണ്ട്. ‘താരാട്ടിന്റെ ചിത്രപല്ലവി’ എന്ന കോണ്ടസ്റ്റിന്റെ ഭാഗമാകാൻ വീട്ടമ്മമാർ ചെയ്യേണ്ടത് ഇത്രമാത്രം. സംഗീതത്തെ സ്നേഹിക്കുന്ന വീട്ടമ്മമാർക്ക് കെ എസ് ചിത്ര ആലപിച്ച പ്രിയപ്പെട്ട ഒരു താരാട്ടുപാട്ട് തെരെഞ്ഞെടുത്ത് പാടാം. പാടുന്നത് വിഡിയോയായി പകർത്തിയാണ് പോപ്പീസ് ബേബി കെയറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്.
ഇതിനായി പോപ്പീസ് ബേബി കെയറിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുകയും വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയും വേണം. രെജിസ്റ്റർ ചെയ്തതിന് ശേഷം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ വിഡിയോ അപ്ലോഡ് ചെയ്യാം.കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27 മുതൽ ആഗസ്റ്റ് 7 വരെ നിങ്ങൾ പാടിയ പാട്ടുകൾ താഴെകൊടുത്തിരിക്കുന്ന പോപ്പീസ് ബേബി കെയർ വെബ്സൈറ്റിൽ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഗായികമാരായ വീട്ടമ്മമാർക്ക് കൈനിറയെ സമ്മാനങ്ങളാണ് പോപ്പീസ് ബേബി കെയർ ഒരുക്കിയിരിക്കുന്നത്.
Story highlights- popees baby care tharattinte chithra pallavi contest last date