പഴമയുടെ പ്രൗഢി പങ്കുവെച്ച് ‘പ്രിയനൊരാൾ’- ശ്രദ്ധനേടി കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിൽ ഒരുങ്ങിയ മ്യൂസിക് ആൽബം
കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിൽ ഒരുങ്ങിയ മ്യൂസിക് ആൽബമായ ‘പ്രിയനൊരാൾ’ ശ്രദ്ധേയമാകുകയാണ്. പഴമയുടെ പ്രൗഢിക്കൊപ്പം പ്രണയവും വിരഹവും ചാലിച്ചെഴുതിയ സംഗീതാനുഭവമാണ് ‘പ്രിയനൊരാൾ’ സമ്മാനിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ചേർന്നാണ് ആൽബം പുറത്തുവിട്ടത്.
മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്ഷണികമായ ആധുനിക പ്രണയത്തിനപ്പുറം വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും കണ്ണീരുപ്പുള്ള പ്രണയത്തിന്റെ മധുരമൂറുന്ന ഗൃഹാതുര അനുഭവമാണ് പ്രിയനൊരാൾ സമ്മാനിക്കുന്നത്.
കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവരാണ് പ്രിയനൊരാളിൽ അഭിനയിച്ചിരിക്കുന്നത്. മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാറാണ് നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് മംഗലത്ത്, എഡിറ്റിംഗ്- വിമൽകുമാർ.
മഠം കാർത്തികേയൻ നമ്പൂതിരിയുടെ വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് കിളിമാനൂർ രാമവർമ്മയാണ്. കല- വിനീഷ് കണ്ണൻ, ഡിസൈൻസ്- സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് & സൗണ്ട് മിക്സിംഗ്- രാജീവ് ശിവ, ചമയം- അനിൽ ഭാസ്ക്കർ, കളറിംഗ്- പ്രദീപ്, സ്റ്റുഡിയോ- നിസാര, പി ആർ ഓ- അജയ് തുണ്ടത്തിൽ.
Story highlights- priyanoral music album released