ഉത്സവ പ്രതീതിയിൽ ‘പുഷ്പ’യിലെ ആദ്യ ഗാനം- പ്രൊമോ വിഡിയോ

August 12, 2021

അല്ലു അർജുനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പയിലെ ആദ്യ സിംഗിളിന്റെ പ്രൊമോ വിഡിയോ എത്തി. രണ്ടു വിഡിയോകളാണ് പ്രൊമോയായി എത്തുന്നത്. ‘ഡാക്കോ ഡാക്കോ മേക്ക’ എന്ന ഗാനം ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്.

250 കോടി ചിലവിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2022-ഓടെ ആയിരിക്കും പുറത്തിറങ്ങുക. അല്ലു അർജുനനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് പുഷ്പായിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് എണ്ണമറ്റ അവാർഡുകൾ നേടിയ ഫഹദ് ഫാസിൽ ദേശീയ ശ്രദ്ധനേടിയ താരമാണ്. അതുകൊണ്ടു തന്നെ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രതീക്ഷയും ഏറെയാണ്.

Read More: ഒരേസമയം രസകരവും സങ്കടകരവുമായ അനുഭവം- ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത് മാധവൻ

പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Story Highlights- pushpa movie promo song