‘ചെല്ലക്കിളികൾ എന്ന് പാടുമ്പോൾ കിളിയുടെ ആക്ഷൻ വേണം’- മേഘ്‌നയ്‌ക്കൊപ്പം പാട്ടുമായി രമേഷ് പിഷാരടി

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. ഇപ്പോഴിതാ അതിഥിയായി എത്തിയ രമേഷ് പിഷാരടി രസകരമായ ചില നിമിഷങ്ങൾ സമ്മാനിക്കുകയാണ്.
പാട്ടുവേദിയിലെ കുറുമ്പി മേഘ്‌നയും രമേഷ് പിഷാരടിയും ചേർന്ന് ഒരു ഗാനമാലപിക്കുകയാണ്. ഇരുവരും ചേർന്ന് ‘ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ..’ എന്ന ഗാനമാണ് പാടുന്നത്. പാട്ടിന് മുൻപ് രസകരമായി രമേഷ് പിഷാരടിയെ പാട്ടും പഠിപ്പിക്കുന്നുണ്ട് മേഘ്‌നകുട്ടി. ചെറിയ അടിയൊക്കെ കൊടുത്താണ് രമേഷ് പിഷാരടിയെ മേഘ്‌ന പാട്ടുപഠിപ്പിക്കുന്നത്.
Read More: ഓണം റിലീസുമായി പൃഥ്വിരാജ്; ‘കുരുതി’ ആമസോൺ പ്രൈമിൽ എത്തി
മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.
Story highlights- ramesh pisharody and mekhna sumesh