രമേഷ് പിഷാരടി നായകനായി പുതിയ ചിത്രമൊരുങ്ങുന്നു

August 20, 2021
Ramesh Pisharody new movie No Way Out

മലയാളികളുടെ പ്രിയതാരം രമേഷ് പിഷാരടി നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘ നോ വേ ഔട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ നിധിന്‍ ദേവീദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് നോ വേ ഔട്ട്.

റിമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബേസില്‍ ജോസഫ്, രവീണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. വര്‍ഗീസ് ഡേവിസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രമേഷ് പിഷാരടി നായകനായി പുതിയ ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.

Read more: പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Ramesh Pisharody new movie No Way Out