ഗിത്താറില്‍ അതിഗംഭീര പ്രകടനവുമായി ഷമ്മി തിലകന്‍; വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

August 16, 2021
Shammi Thilakan Playing Guitar

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ഷമ്മി തിലകന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെച്ച വിഡിയോയും ശ്രദ്ധ നേടുന്നു.

മനോഹരമായി ഗിത്താര്‍ വായിക്കുന്ന വിഡിയോയാണ് ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ചതാണ് ഈ വിഡിയോ. ദേശീയഗാനമാണ് താരം ഗിത്താറില്‍ വായിക്കുന്നത്. മനോഹരമായ ഈ പാട്ട് പ്രകടനവും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Read more: നാൽപ്പതുവർഷം പഴക്കമുള്ള ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ കേക്ക്; ലേലത്തിൽ വിറ്റുപോയത് 1.90 ലക്ഷം രൂപയ്ക്ക്

അഭിനേതാവ് എന്നതിനൊപ്പം തന്നെ ഡബ്ബിങ് ആര്‍ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് ഷമ്മി തിലകന്‍. 1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഇരകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര പ്രവേശനം. പ്രതിനായക വേഷങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്ത് ഷമ്മി തിലകന്‍ കൂടുതല്‍ കൈയടി നേടിയത്.

Story highlights: Shammi Thilakan Playing Guitar