വീല്‍ചെയറിലിരുന്ന് ലോകം കീഴടക്കിയ മിടുക്കി; പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും കായികാവേശത്തിന് കുറവില്ല. ഒളിമ്പിക്‌സിന് പിന്നാലെ പാരാലിംപിക്‌സിന്റെ ആവേശവും അലയടിക്കുകയാണ് കായികലോകത്ത്. വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന്റെ നെറുകയില്‍ നേട്ടം കൊയ്യുന്ന താരങ്ങള്‍ പകരുന്ന കരുത്തും പ്രതീക്ഷയും ചെറുതല്ല. പാരാലിംപിക്‌സില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരിക്കുകയാണ് ഇന്ത്യന്‍ താരം അവനി.
ഷൂട്ടിങ് റേഞ്ചിലാണ് അവനി ലെഖാര എന്ന മിടുക്കി സ്വര്‍ണം നേടിയത്. ടോക്കിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണവും ഇതാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും അവനിയാണ്.
Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
ഫൈനല്‍ പോരാട്ടത്തില്‍ 249.6 സ്‌കോറാണ് അവനി നേടിയത്. ലോകറെക്കോര്‍ഡിന് അടുത്തു നില്‍ക്കുന്ന സ്‌കോറാണിത്. പാരാലിംപിക്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും. ചൈനയുടെ കുയിപിങ് ഷാങ്ക് ആണ് വെള്ളി നേടിയത്. യുക്രെയിന്‍ താരം ഇരിന ഷെറ്റ്‌നിക് വെങ്കലവും നേടി.
Story highlights: Shooter Avani Lekhara becomes first Indian woman to win gold at Paralympics