ഗൗതം മേനോന്‍ ചിത്രത്തിന് വേണ്ടി ഗംഭീര മേക്കോവറില്‍ ചിമ്പു

August 14, 2021
Story highlights: Simbu makeover transformation for Gautham Menon's movie

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി രൂപത്തില്‍ മാറ്റം വരുത്താറുണ്ട് ചലച്ചിത്രതാരങ്ങളില്‍ മിക്കവരും. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ചിമ്പുവിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിക്കുന്ന താരത്തിന്റെ പുത്തന്‍ മേക്കോവറും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്.

വെന്ത് തനിന്തത് കാട് എന്നാണ് ചിത്രത്തിന്റെ പേര്. ഗൗതം മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി മെലിഞ്ഞ രൂപത്തിലായിരിക്കുകയാണ് ചിമ്പു. താരത്തിന്റെ ആത്മസമര്‍പ്പണത്തെ പ്രശംസിക്കുന്നവരും ഏറെയാണ്. എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read more: പേര് ശ്രീജേഷ് എന്നാണോ…; എങ്കില്‍ ഇവിടെ കിട്ടും ഫ്രീയായി ഒരു ഷര്‍ട്ട്

വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു- ഗൗതം മേനോന്‍- എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രംകൂടിയാണ് വെന്ത് തനിന്തത് കാട്. ചിമ്പുവിന്റെ കരിയറിലെ 47-മത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights: Simbu makeover transformation for Gautham Menon’s movie