മരണം കവര്‍ന്നെടുത്ത പ്രിയ ഭാര്യയ്ക്കായി ബിജു നാരായണന്റെ ഗാനാര്‍ച്ചന
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ചിലപ്പോഴൊക്കെ ഒരു മുന്നറിയിപ്പും ഇല്ലാതെ മരണം അത്രമേല്‍ പ്രിയപ്പെട്ടവരെ കവര്‍ന്നെടുക്കാറുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ ബിജു നാരായണന്റെ ഭാര്യയേയും മരണം കവര്‍ന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. എന്നാല്‍ ഭാര്യയുടെ മരിക്കാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍.
ഭാര്യ ശ്രീലതയുടെ വിവധ ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വിഡിയോയാണ് ബിജു നാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം ബിജു നാരായണന്റെ സ്വരമാധുരിയിലുള്ള ഒരു ഗാനവും. പ്രിയപ്പെട്ടവളുടെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം ഈ ഗാനാര്‍ച്ചനയിലൂടെ. എസ് എസ് ബിജു എഴുതിയ വരികള്‍ ബജു നാരായണന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്.
Read more: ഹൂല ഹൂപ്പിങ്ങിനൊപ്പം നാടോടി നൃത്തവും: അതിശയിപ്പിച്ച് പെണ്‍കുട്ടി: വൈറല്‍ വിഡിയോ
2019 ആഗസ്റ്റ് 13-നായിരുന്നു ശ്രീലതയെ മരണം കവര്‍ന്നത്. കാന്‍സര്‍ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിതമായ മരണം. പ്രണയവിവാഹമായിരുന്നു ബിജു നാരായണന്റേയും ശ്രീലതയുടേയും. പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23-നാണ് ഇരുവരും വിവാഹിതരായത്.
Story highlights: Singer Biju Narayanan song tribute to wife Sreelatha