കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം
മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ പിറക്കുന്ന വേദിയാണ് ടോപ് സിംഗർ. പാടാനെത്തുന്ന കൊച്ചുഗായകർക്കൊപ്പം ജഡ്ജസും രസകരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. അങ്ങനെയൊരു രസികൻ കാഴ്ചയ്ക്ക് വേദിയായിരിക്കുകയാണ് ടോപ് സിംഗർ. പാട്ടുവേദിയിലെ അതിഥിയായി എത്തിയ രമ്യ നമ്പീശനും മത്സരാർത്ഥിയായ ശ്രീനന്ദയുടെ സഹോദരിയും ചേർന്നാണ് ഒരു ക്യൂട്ട് നിമിഷം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
ശ്രീനന്ദയുടെ പാട്ടിന് ശേഷം വേദിയിലേക്ക് എത്തിയ സഹോദരി മിതുവിനെ ഒപ്പമിരുത്തിയാണ് എം ജയചന്ദ്രൻ പാട്ടിനെ വിലയിരുത്തിയത്. എം ജയചന്ദ്രന്റെ മടിയിലിരുന്ന് രമ്യ നമ്പീശനോട് കുസൃതി കാട്ടുകയാണ് ഈ കുറുമ്പി. കുട്ടിക്കൊപ്പം ചേർന്ന് ഒളിഞ്ഞു കളിച്ചും പൊട്ടിച്ചിരിച്ചും രമ്യയും സജീവമായി. പറയുന്നതിനിടയിലാണ് ഈ രസകരമായ നിമിഷം എം ജയചന്ദ്രന്റെ കണ്ണിൽപ്പെട്ടത്.
ഞങ്ങൾക്ക് ഒരേ പ്രായമല്ലേ എന്നാണ് രമ്യ ഇതിന് മറുപടിയായി പറഞ്ഞത്. രസകരമായ ഈ നിമിഷം സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാകുകയാണ്. സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ടോപ് സിംഗർ വേദി. ആലാപനമാധുര്യം കൊണ്ട് ഹൃദയം കവരുന്ന കുട്ടിഗായകരും അവർക്കൊപ്പം ചിരിയുടെ മനോഹര നിമിഷങ്ങൾ ഒരുക്കുന്ന വേദിയും ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.
മുൻപും മിതു പാട്ടുവേദിയിൽ ചിരി പടർത്തിയിരുന്നു. ‘പമ്പാനദിയില് പൊന്നിനുപോകും പവിഴവലക്കാരി..’ എന്ന ഗാനവുമായി ശ്രീനന്ദ എത്തിയപ്പോഴും മിതു പാട്ടുവേദിയിലേക്ക് ഓടിയെത്തി. മനോഹരമായി പാടി അവസാനിപ്പിക്കാൻ സമയത്താണ് അപ്രതീക്ഷിതമായി പാട്ടുവേദിയിലേക്ക് മിതു എത്തിയത്.
മിതുവിന്റെ അപ്രതീക്ഷിത വരവ് ശ്രീനന്ദയെ ഒന്ന് അമ്പരപ്പിച്ചെങ്കിലും പിന്നീട് സഹോദരിയെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അവർക്കെല്ലാം മിതുവിന്റെ കുറുമ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു ശ്രീനന്ദ.
Story highlights- sreenanda’s sisiter and remya nambeesam cute moment