സ്വര്‍ണം എറിഞ്ഞ് വീഴിത്തി സുമിത്; പാരാലിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് അഭിമാനം
ടോക്യോ പാരലിംപിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണ നേട്ടം കൊയ്തു. സുമിത് ആന്റിലാണ് ഇന്ത്യയ്ക്ക് പത്തരമാറ്റിന്റെ സ്വര്‍ണ തിളക്കം സമ്മാനിച്ചത്. അതും ലോക റെക്കോര്‍ഡോടെ. ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തിലാണ് സുമിത്തിന്റെ നേട്ടം.
ജാവലിന്‍ ത്രോയില്‍ 68.55 മീറ്റര്‍ ദൂരം സുമിത് കീഴടക്കി. ആദ്യ ശ്രമത്തില്‍ 66.95 മീറ്റര്‍ കീഴടക്കിയാണ് സുമിത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ എറിഞ്ഞ് വീണ്ടും റെക്കോര്‍ഡ് തിരുത്തി. പിന്നീട് വീണ്ടും 68.55 മിറ്റര്‍ ദൂരം എറിഞ്ഞ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒപ്പം സ്വര്‍ണ മെഡലും കരസ്ഥമാക്കി.
Read more: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
പാരലിംപിക്സ് ജാവലിന്‍ ത്രോയില്‍ ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ ആണ് വെള്ളി നേടിയത്. ശ്രീലങ്കന്‍ താരം ദുലന്‍ കൊടിതുവാക്കു വെങ്കലവും നേടി. ഇന്ത്യന്‍ താരം സന്ദീപ് ചൗധരി ജാവലിന്‍ ത്രോയില്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
പാരാലിംപിക്സില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച മറ്റൊരു താരമാണ് അവനി. ഷൂട്ടിങ്ങിലാണ് താരത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചത്. ടോക്കിയോ പാരാലിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണവും ഇതാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും അവനിയാണ്.
Story highlights: Sumit Antil wins gold, creates world record in javelin throw