സണ്ണി വെയ്ന്‍ നായകനായെത്തുന്ന അടിത്തട്ട് ഒരുങ്ങുന്നു; ശ്രദ്ധ നേടി പോസ്റ്റര്‍

August 19, 2021
Sunny Wayne Adithattu movie poster

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് സണ്ണി വെയ്ന്‍. താരത്തിന്റെ അഭിനയമികവും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടി. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍.

സണ്ണി വെയ്‌ന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പോസ്റ്റര്‍. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മാര്‍ക്കോസ് എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തെട്ട് എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read more: റാംപില്‍ ചുവടുവെച്ച് കുരുന്ന്; രസകരമായ ആ നടത്തം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

ജിജോ ആന്തണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സൂസന്‍ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നീ രണ്ട് ചിത്രങ്ങളാണ് സണ്ണി വെയ്ന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ഈ ചിത്രങ്ങള്‍ നേടിയിരുന്നു.

Story highlights: Sunny Wayne Adithattu movie poster