മക്കൾ മാത്രമല്ല, ഇനി ലോകം കേൾക്കട്ടെ നിങ്ങളുടെ താരാട്ടുപാട്ടുകൾ; അമ്മമാർക്കായി പോപ്പീസ് ബേബി കെയർ ഒരുക്കുന്ന ‘താരാട്ടിന്റെ ചിത്രപല്ലവി’
സംഗീതമെന്ന അനുഗ്രഹം സിദ്ധിച്ച ഒട്ടേറെ ആളുകളുണ്ട്. എന്നാൽ, അപൂർവ്വം ചിലർക്ക് മാത്രമാണ് ഗായകനെന്നോ ഗായികയെന്നോ പേരിൽ അറിയപ്പെടാൻ സാധിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് സംഗീതത്തിന്റെ സ്വപ്നങ്ങൾ അനന്തമാണെങ്കിലും പലർക്കും അത് മക്കൾക്ക് പാടികൊടുക്കുന്ന താരാട്ടുപാട്ടുകളിൽ ഒതുക്കേണ്ടി വരുന്നു. എന്നാൽ, ഇങ്ങനെ നിങ്ങൾ മക്കൾക്കായി പാടുന്ന താരാട്ടുകൾ ഇനി ലോകം കേൾക്കാൻ ഒരു അവസരം ഒരുക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയർ.
പോപ്പീസ് ബേബി കെയർ ഒരുക്കുന്ന ‘താരാട്ടിന്റെ ചിത്രപല്ലവി’ എന്ന കോണ്ടസ്റ്റിന്റെ ഭാഗമായി നിങ്ങളിലെ പാട്ടുകാരിയെ ലോകത്തിന് മുന്നിൽ എത്തിക്കാം. ‘താരാട്ടിന്റെ ചിത്രപല്ലവി’ എന്ന കോണ്ടസ്റ്റിന്റെ ഭാഗമാകാൻ വീട്ടമ്മമാർ ചെയ്യേണ്ടത് ഇത്രമാത്രം. ഒട്ടേറെ താരാട്ടുപാട്ടുകൾ കെ എസ് ചിത്ര മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽനിന്നും സംഗീതത്തെ സ്നേഹിക്കുന്ന വീട്ടമ്മമാർക്ക് പ്രിയപ്പെട്ട ഒരു താരാട്ടുപാട്ട് തെരെഞ്ഞെടുത്ത് പാടാം.
പാടുന്നത് വിഡിയോയായി പകർത്തിയാണ് പോപ്പീസ് ബേബി കെയറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്. ഇതിനായി പോപ്പീസ് ബേബി കെയറിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുകയും വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയും വേണം. രജിസ്റ്റർ ചെയ്തതിന് ശേഷം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ വിഡിയോ അപ്ലോഡ് ചെയ്യാം.കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27 മുതൽ ആഗസ്റ്റ് 7 വരെ നിങ്ങൾ പാടിയ പാട്ടുകൾ താഴെകൊടുത്തിരിക്കുന്ന പോപ്പീസ് ബേബി കെയർ വെബ്സൈറ്റിൽ പങ്കുവയ്ക്കാം. ഇനി നിങ്ങൾക്ക് മുന്നിൽ ഏഴുദിവസമാണ് ബാക്കിയുള്ളത്, വേഗമാകട്ടെ..
Story highlights- tharattinte chithrapallavi contest details