കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന താഴ്വാരങ്ങൾ; കാഴ്ചയിൽ അതിശയിപ്പിച്ച് ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗ്രാമം

ഹിമാചൽ പ്രദേശിലെ കോമിക് ഗ്രാമത്തിന്റെ ഭംഗി വാക്കുകളിൽ വിവരിക്കാവുന്നതിലും അപ്പുറമാണ്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന താഴ്വരകൾ, മഞ്ഞു വീണ് കിടക്കുന്ന പർവ്വതങ്ങൾ, തുടങ്ങി അതിസുന്ദരമാണ് കോമിക് ഗ്രാമം. സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നതിനൊപ്പം നിരവധി പ്രത്യേകതകളും നിറഞ്ഞ ഒരിടമാണ് ഈ ഗ്രാമം.
ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗ്രാമമാണ് കോമിക്. സമുദ്രനിരപ്പിൽ നിന്നും 15,027 അടി ഉയരത്തിലാണ് കോമിക് ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് ലണ്ടപ് സെമോ ഗോമ്പ എന്ന ബുദ്ധവിഹാരം ഉള്ളത്. ഇവിടെ ഒരുക്കിയിരിക്കുന്ന മഠവും കാഴ്ചയിൽ വളരെ വ്യത്യസ്തമാണ്. ഹിമകോഴിയുടെ കണ്ണിന്റെ ആകൃതിയിലാണ് ഈ മഠം പണികഴിപ്പിച്ചിരിക്കുന്നത്.
Read also: ഈ കാമറാമാൻ ആള് ചില്ലറക്കാരനല്ല, തത്ത പകർത്തിയ ദൃശ്യങ്ങൾ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ, വിഡിയോ
അതേസമയം ഏറ്റവും ഉയർന്ന് നിൽക്കുന്ന ഈ പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ അതിശൈത്യകാലത്ത് ഇവിടേക്കുള്ള യാത്ര അതികഠിനമാണ്. അതുകൊണ്ടുതന്നെ ശൈത്യകാലത്ത് മറ്റ് ഗ്രാമങ്ങളിൽ നിന്നും കോമിക് ഗ്രാമം ഒറ്റപ്പെട്ട് കഴിയേണ്ടിവരും. വിനോദസഞ്ചാരികൾ നിരവധിയായി എത്തിച്ചേരാറുള്ള ഈ സ്ഥലത്തെ ആളുകൾ ജാക്കറ്റുകളും പരവതാനികളുമൊക്കെ നെയ്തെടുക്കുന്നതിൽ വിദഗ്ധരാണ്.
Story highlights: the highest village in asia is komic