മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. പലവിധ കാരണങ്ങളാലാണ് പലരുടേയും മുടി കൊഴിയുന്നത്. പിസിഒഡി പോലെയുള്ള രോഗാവസ്ഥയിലുള്ളവരുടെ മുടി കൊഴിയാറുണ്ട്. മാനസിക സമ്മര്‍ദ്ദവും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നു. കൃത്യതയില്ലാത്ത ജീവിത ശൈലിയും മറ്റൊരു കാരണമാണ്.
എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്പം കരുതല്‍ നല്കിയാല് മുടി കൊഴിച്ചിലിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു നെല്ലിക്ക കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
Read more: പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
അതുപോലെതന്നെ കറിവേപ്പിലയും കഴിയ്ക്കാം. കറിയിലും മറ്റും ചേര്‍ക്കുന്ന കറിവേപ്പില കളയാതെ ഭക്ഷിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ കറിവേപ്പില പുതിയ മുടിയിഴകള്‍ കരുത്തോടെ വളരാന്‍ സഹായിക്കുന്നു.
പയര്‍ വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഫോളിക്ക് ആസിഡ്, പ്രോട്ടീന്‍, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. ഇവ തലമുടിയ്ക്കും ഏറെ ആവശ്യമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കരുത്തോടെ മുടി വളരാന്‍ പയറു വര്‍ഗങ്ങളും സഹായിക്കുന്നു.
Story highlights: These foods can be included in the diet to reduce hair loss