‘വാ വാ വാ കേറിവാടാ…’ എന്ന് പാടി ഉണ്ണി മുകുന്ദന്‍; ഏക് ദിന്‍-ല്‍ നായകന്റെ പാട്ട് ശ്രദ്ധേയമാകുന്നു
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഏക് ദിന്‍. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ഉണ്ണി മുകുന്ദന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ വിയാന്‍ വിഷ്ണു ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തിലെ ‘വാ വാ വാ കേറി വാടാ… എന്ന ഗാനമാണ് ഉണ്ണി മുകുന്ദന്‍ ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ജോസ് ഫ്രാങ്ക്‌ളിന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഉണ്ണി മുകുന്ദന് പുറമെ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണുഗോപാല്‍, കോട്ടയം പ്രദീപ്, ബൈജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷിബു ജി സുശീലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല
അതേസമയം മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.
Story highlights: Vaa Vaa Kerivaada Lyrical Video From Ek Din Movie