‘മായാ മഞ്ചലിൽ..’; മകനൊപ്പം പാട്ടുമായി ജി വേണുഗോപാൽ- വിഡിയോ

August 10, 2021

മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് ജി വേണുഗോപാലും മകൻ അരവിന്ദും. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗാനരംഗത്തിൽ പാടി അഭിനയിക്കുകയായിരുന്നു അരവിന്ദ്. അച്ഛൻ വേണുഗോപാലിന്റെ ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി പാടി മകനും വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, അച്ഛനൊപ്പം ഒരു ഹിറ്റ് ഗാനവുമായി എത്തിയിരിക്കുകയാണ് അരവിന്ദ്.

‘മായാ മഞ്ചലിൽ..’ എന്ന ഗാനമാണ് ജി വേണുഗോപാൽ മകനൊപ്പം ചേർന്ന് പാടുന്നത്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിൽ ജി വേണുഗോപലും രാധിക തിലകും ചേർന്ന് ആലപിച്ച ഗാനമാണ് അച്ഛനും മകനും ചേർന്ന് പാടുന്നത്. മുൻപ്, മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ട് ഇരുവരും ചേർന്ന് ആലപിച്ചത് ശ്രദ്ധേയമായിരുന്നു.

Read More: പ്രിയ ഗായകൻ വേണുഗോപാലും മകനും ചേർന്നുപാടി, ‘ഉണരുമീ ഗാനം..’- ഹൃദയംതൊട്ട സംഗീത കാഴ്ച

മലയാളികൾക്ക് ഹൃദയംതൊടുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വേണുഗോപാൽ. ‘ഉണരൂമീ ഗാനം..’ മുതൽ ‘രാരീ രാരീരം രാരോ..’ വരെ നീളുകയാണ് ഹൃദ്യമായ ആ ഗാനങ്ങൾ. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽപിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. 

Story Highlights-  venugopal and son aravind singing video