ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ത്രീയല്ല ഇത്; അറിയാം സിസിലിയയെ
സമൂഹമാധ്യമങ്ങളിൽ അടക്കം പങ്കുവയ്ക്കപ്പെട്ടതാണ് ആക്രി സാധനങ്ങൾ വിൽക്കുന്നതിനിടെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ. എന്നാൽ വിഡിയോ പങ്കുവെച്ച പലരും കരുതിയതുപോലെ യഥാർത്ഥത്തിൽ ഇത് ആക്രി സാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയല്ല. സിസിലിയ മാർഗരറ്റ് ലോറൻസ് എന്ന യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളിയായ ആർട്ടിസ്റ്റ് ബിന്ദു ആന്റണി.
ദേശീയ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയതാണ് സിസിലിയ മാർഗരറ്റ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബിന്ദു ആന്റണി ആരംഭിച്ച സിസിലിയ എഡ് എന്ന പദ്ധതിയുടെ മുഖമുദ്ര കൂടിയാണ് സിസിലിയ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്യുന്നതാണ് സിസിലിയ എഡ്. കുടുംബത്തിൽ നിന്നോ പൊതു സമൂഹത്തിൽ നിന്നോ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള സിസിലിയ എഡിന് ഒരു ഹെൽപ്പ് ലൈൻ നമ്പറും ഉണ്ട്. ഈ നമ്പറിലേക്ക് പരാതി വോയ്സ് മെസേജായി അയക്കാവുന്നതാണ്. ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ എടുക്കും.
Read also:പ്രിയപ്പെട്ടവരെ മരണം കവർന്നു; വ്യത്യസ്തരീതിയിൽ സ്നേഹം പ്രകടിപ്പിച്ച് കർഷകൻ, വിഡിയോ
സിസിലിയ എഡിൻറെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് പ്രവർത്തിക്കുന്നവരിൽ ഒരാൾ കൂടിയാണ് സിസിലിയ. ആർട്ട് വർക്കുകൾക്കായി തെരുവിൽ നിന്നും ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിക്കുന്ന സിസിലിയയുടെ വിഡിയോയാണ് പലരും ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ത്രീയെന്ന തരത്തിൽ പങ്കുവെച്ചത്. ബംഗളൂരു സ്വദേശിയായ സിസിലിയ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Story highlights : viral ragpicker is not an ordinary woman