12 ദിവസംകൊണ്ട് ഒരുങ്ങിയ 7 നില കെട്ടിടം; അമ്പരപ്പിക്കുന്ന നിർമിതിയ്ക്ക് പിന്നിൽ

August 28, 2021

മനുഷ്യന്റെ ചില നിർമിതികൾ കാഴ്ചക്കാരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ അടക്കം വൈറലാകുകയാണ് അത്തരത്തിൽ ഒരു നിർമിതി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിർമിച്ച ഒരു ഭീമൻ കെട്ടിടമാണ് കാഴ്ചക്കാരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നത്. വെറും 12 ദിവസങ്ങൾകൊണ്ട് നിർമിച്ച ഒരു വലിയ ഏഴ് നില കെട്ടിടത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ചൈനയിലെ ജൂഹായ് നഗരത്തിലാണ് കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട് ഈ മനോഹരനിർമിതി ഉയർന്നുപൊങ്ങിയത്. ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിടത്തിന്റെ നിർമാണത്തിന് പിന്നിൽ. അതേസമയം വേഗത്തിലുള്ള നിർമാണത്തിന് പുറമെ കൃത്യതയും ഗുണനിലവാരവും ഉള്ള കെട്ടിടമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ 80% നിർമ്മാണപ്രവർത്തനങ്ങളും ഇവിടെ യന്ത്രസഹായത്തോടെ ഫാക്ടറികളിലാണ് നടന്നത്. അതുകൊണ്ടുതന്നെ നിർമാണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടക്കാൻ ഇത് ഒരുപരിധിവരെ സഹായകമായി.

Read also:ഇതൊക്കെ ഇത്ര സിംപിൾ ആണോ; വെയ്റ്റ് ലിഫ്റ്ററായ ഒരു വയസുകാരൻ എടുത്തുയർത്തിയത് ആറു കിലോ ഭാരം, വിഡിയോ

അതേസമയം കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ ഇവ അഴിച്ചുമാറ്റാനും പുനരുപയോഗിക്കാനും കഴിയും എന്നതും ഈ നിർമാണ പ്രവർത്തിയുടെ സവിശേഷതയാണ്.

Story highlights:Viral video of Building In Just 12 Days