ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസം; ഇടുക്കിയിൽ ഫോൺ വിതരണം ആരംഭിച്ച് വിവോ
വീടുകള്‍ വിദ്യാലയങ്ങളാകുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിൽ വിവോയും ട്വന്റിഫോറും സംയുക്തമായി പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഫോണുകൾ വിതരണം ചെയ്യുകയാണ്.
പദ്ധതിയുടെ ഭാഗമായി ഫ്ളവേഴ്സ് ഫാമിലി ക്ലബ് തെരഞ്ഞെടുത്ത 26 ഓളം വിദ്യാർത്ഥികൾക്കാണ് ഇടുക്കിയിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തത്. കേരളത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് വിവോയും ട്വന്റിഫോറും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ ഈ പദ്ധതിയിലൂടെ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ കുട്ടികൾക്കായി ആയിരം മൊബൈൽ ഫോണുകൾ ഇതിനോടകം വിവോ നൽകിക്കഴിഞ്ഞു.
മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവോ ട്വന്റി ഫോറുമായി ചേർന്ന് ഈ പദ്ധതി ആരംഭിച്ചത്.
Story highlights- vivo distributes mobile phone’s for students