വീൽ ലോഡറിന് മുകളിൽ നിന്നൊരു മനോഹര നൃത്തം- ശ്രദ്ധനേടി വിഡിയോ

August 17, 2021

നൃത്തലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന മാധുരി ഇപ്പോൾ നൃത്ത വേദികളിലാണ് സജീവം.’ഏക് ദോ തീൻ..’ മുതൽ ‘ആജാ നാച്ചലെ..’ പോലെയുള്ള ഒട്ടേറെ മനോഹര ഗാനങ്ങൾക്ക് മാധുരി ചുവടുവെച്ചിരുന്നു. അന്നും ഇന്നും എല്ലാ നർത്തകരുടെയും പ്രിയപ്പെട്ട ഗാനവുമാണ് ‘ആജാ നാച്ചലെ..’.

ഒട്ടേറെപ്പേർ കവർ ഡാൻസൊരുക്കിയിട്ടുള്ള പാട്ടിന് വേറിട്ടൊരു ഭാവം നൽകിയിരിക്കുകയാണ് ധന്യ എന്ന നർത്തകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ധന്യ ആജാ നാച്ചലെ..’യ്ക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഈ നൃത്ത വിഡിയോ വേറിട്ടുനിൽക്കുന്നതിന്റെ പ്രധാന കാരണം ധന്യ നൃത്തം ചെയ്യുന്നത് വീൽ ലോഡറിന്റെ മുകളിൽ നിന്നുകൊണ്ടാണ് എന്നതുകൊണ്ടാണ്.

Read More: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48

ആരുടെയും മേൽനോട്ടമില്ലാതെ ഈ നൃത്തം അനുകരിക്കരുത് എന്നും വിഡിയോയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡി വിങ്സ് എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നൃത്തം വിഡിയോയിൽ പകർത്തിയിരിക്കുന്നത് കുട്ടൻസ് സുമംഗലി& ടീം ആണ്. വേറിട്ട കലാപ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- Wheel loader dance by dhanya