24 മണിക്കൂറിനിടൈ ഇന്ത്യയില്‍ 26,964 പുതിയ കൊവിഡ് രോഗികള്‍, 383 മരണവും
കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസ് വ്യാപനം. എന്നാല്‍ പ്രതിദിനം രേഖപ്പെടുത്തുന്ന കൊവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസം പകരുന്നുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 26,964 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും നേരിയ ആശ്വാസം പകരുന്നു.
Read more: പെണ്‍കുട്ടി ജനിക്കുമ്പോള്‍ വൃക്ഷത്തൈകള്‍ നട്ട് ആഘോഷിക്കുന്ന ഒരു നാട്
ഇന്നലെ മാത്രം 383 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ കൊവിഡ് 4,45,768 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,01,989 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.9 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 34,167 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ അധികമാണ് പ്രതിദിനം രേഖപ്പെടുത്തുന്ന രോഗമുക്തി നിരക്ക് എന്നതുംം ആശ്വാസം പകരുന്നു. നിലവില്‍ 97.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
Story highlights: 26,964 new Covid cases reported in India