ബ്രോ ഡാഡിയില്‍ പൊലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍

September 2, 2021
Antony Perumbavoor as a police officer in Bro Daddy

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂര്‍ ഒരു കഥാപാത്രമായും എത്തുന്നുണ്ട്. ഇത് ശരി വയ്ക്കുന്ന ലൊക്കേഷന്‍ ചിത്രവും ശ്രദ്ധ നേടുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം -2-ലും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ആന്റണി കൈകാര്യം ചെയ്തിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിയില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലൂസിഫറിന് ശേഷം മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രോ ഡാഡിയ്ക്കുണ്ട്.

Read more: സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് അറിഞ്ഞപ്പോഴുള്ള റാഫിയുടെ ആദ്യ റിയാക്ഷന്‍: സ്‌നേഹംകൊണ്ട് വാരിപ്പുണര്‍ന്ന് ‘ചക്കപ്പഴം ഫാമിലി’യും: വിഡിയോ

പൃഥ്വിരാജ് സുകുമാരനും ബ്രോ ഡാഡിയില്‍ ഒരു മുഴുനീള കഥാപാത്രമായെത്തുന്നുണ്ട്. മീന, കല്യാണി പ്രിയദര്‍ശന്‍, മല്ലിക സുകുമാരന്‍, മുരളി ഗോപി, ജഗദീഷ്, കനിഹ, ലാലു അലക്‌സ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Story highlights: Antony Perumbavoor as a police officer in Bro Daddy