ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയുടെ അവനിയ്ക്ക് വീണ്ടും മെഡല്‍ തിളക്കം
കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും കായികാവേശത്തിന് കുറവില്ല. ഒളിമ്പിക്സിന് പിന്നാലെ പാരാലിംപിക്സിന്റെ ആവേശവും അലയടിക്കുകയാണ് കായികലോകത്ത്. വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന്റെ നെറുകയില്‍ നേട്ടം കൊയ്യുന്ന താരങ്ങള്‍ പകരുന്ന കരുത്തും പ്രതീക്ഷയും ചെറുതല്ല.
ടോക്യോ പാരാലിംപിക്സില്‍ വീണ്ടും മെഡല്‍ നേടി ഇന്ത്യന്‍ താരം അവനി ലെഖാറ. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തിലാണ് അവനി വെങ്കലമെഡല്‍ നേടിയത്. ടോക്യോ പാരലിമ്പിക്സില്‍ ഇന്ത്യ നേടിയ ആദ്യ സ്വര്‍ണ മെഡലും അവനിയുടെ വക ആയിരുന്നു.
Read more: ലാലേട്ടാ…ലാ..ലാ..ലാ; മോഹന്‍ലാലിനെ പാട്ടിലാക്കി കുരുന്നുകള്‍: ഗഭീരം ഈ പാട്ട് പ്രകടനം
10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും അവനിയാണ്. ഫൈനല്‍ പോരാട്ടത്തില്‍ 249.6 സ്കോറാണ് അവനി നേടിയത്. ലോകറെക്കോര്‍ഡിന് അടുത്തു നില്ക്കുന്ന സ്കോറാണിത്. പാരാലിംപിക്സിലെ ഏറ്റവും ഉയര്‍ന്ന സ്കോറും. പാരാലിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡും അവനി എന്ന 19-കാരിയുടെ പേരിലാണ്.
Story highlights: Avani Lekhara bags bronze in Women’s 50 m rifle shooting