പൊട്ടിച്ചിരിപ്പിക്കാൻ എലിയെ തേടിയെത്തിയ സുന്ദരൻ- ചിരി വേദിയിൽ പിറന്ന പറക്കും തളിക
മലയാളികളുടെ ഇഷ്ടംനേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ആളുകളുടെ അഭ്യർത്ഥനപ്രകാരം കൂടുതൽ ദിവസങ്ങളിലേക്ക് സ്റ്റാർ മാജിക് ഇപ്പോൾ നീട്ടിയിരിക്കുകയാണ്. സ്കിറ്റുകളും ഗെയിമുകളുമാണ് സ്റ്റാർ മാജിക്കിന്റെ പ്രത്യേകത. സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളും, സിനിമാ- സീരിയൽ രംഗത്തെ കലാകാരന്മാരുമാണ് സ്റ്റാർ മാജിക്കിൽ എത്താറുള്ളത്.
ഇപ്പോഴിതാ, സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരിക്കുന്നത് ഹരിശ്രീ അശോകനാണ്. മലയാളികളുടെ ചിരിതാരം സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ വരവേറ്റത് അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രത്തിലൂടെയാണ്. പറക്കും തളികയിൽ സുന്ദരനും ഉണ്ണിയുമാണ് ചിരിവേദിയിൽ ഒരുങ്ങിയത്. പറക്കും തളികയിൽ സുന്ദരൻ എന്ന കഥാപാത്രമായാണ് ഹരിശ്രീ അശോകൻ എത്തിയത്. ഉണ്ണിയായി ദിലീപും വേഷമിട്ടു.
Read More: 22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ
സ്റ്റാർ മാജിക്കിലെ കൗണ്ടർ രാജാവായ ബിനു അടിമാലി ഹരിശ്രീ അശോകന്റെ വേഷത്തിലും സുധി കൊല്ലം ദിലീപിന്റെ വേഷത്തിലും എത്തി. ഇരുവരും സിനിമയിലേതുപോലെ എലിയോടുള്ള പ്രതികാരവുമായാണ് വേദിയിൽ എത്തിയത്. രസകരമായ വിഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
Story highlights- binu adimali and sudhi kollam parakkum thalika skit