ആസിഡ് അക്രമണത്തിന് ഇരയായ യുവതിയ്ക്ക് സഹായഹസ്തവുമായി ദീപിക പദുകോൺ
ബോളിവുഡിന്റെ സൂപ്പർനായികയാണ് ദീപിക പദുക്കോൺ. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ജീവിതം പറയുന്ന ഛപാക് എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദീപികയാണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള താരം ഈ ചിത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ആക്രമണത്തിന് ഇരയായ നിരവധി ആളുകളുമായി ചർച്ചനടത്തിയിരുന്നു. ചിത്രത്തിൽ ദീപികയ്ക്കൊപ്പം സഹതാരമായി അഭിനയിച്ചതാണ് ബാല പ്രജാപതി. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായ ബാലയ്ക്ക് സഹായഹസ്തവുമായി എത്തുകയാണ് ദീപികയിപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിനാവശ്യമായ പതിനഞ്ച് ലക്ഷം രൂപയാണ് ദീപിക നൽകിയത്.
അതേസമയം ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്വാള് എന്ന പെണ്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രം തനിക്ക് എന്നെന്നും പ്രിയപ്പെട്ട ചിത്രമാണെന്ന് നേരത്തെ ദീപിക പറഞ്ഞിരുന്നു. പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്ത്ഥന നിരസിച്ചതിനെ തുടര്ന്ന് ലക്ഷ്മി അഗര്വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല് പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി. 2014ല് യുണൈറ്റഡ് സ്റ്റേറ്റില് നിന്നും രാജ്യാന്തര ധീരവനിതാ പുരസ്കാരവും ലക്ഷ്മിയെ തേടിയെത്തി.
Read also; ‘ഇപ്പൊ വല്ലതും പറഞ്ഞാൽ പ്രേമമാണെന്ന് പറഞ്ഞ് കേറിയൊട്ടും’; റീൽസിൽ തിളങ്ങി ഇന്ദ്രൻസ്
മാല്തി’ എന്നാണ് സിനിമയില് ദീപിക പദുക്കോണ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. വിക്രാന്ത് മാസ്സിയും ചിത്രത്തില് പ്രധാന കഥാപാത്രമായെത്തിയിരുന്നു. മേഖ്ന ഗുല്സാര് സംവിധാനം ചെയ്ത ചിത്രമാണ് ഛപാക്. അതേസമയം ബാഡ്മിന്റൺ കോർട്ടിൽ നിന്നുമാണ് ദീപിക ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. അച്ഛൻ പ്രകാശ് പദുക്കോണിന്റെ പാത പിൻതുടർന്നാണ് ദീപിക ബാഡ്മിന്റണിൽ എത്തിയത്. അവിടെ നിന്നുമാണ് താരം സിനിമാലോകത്ത് എത്തിയത്.
Story highlights; Deepika donates 15 lakh for treatment of acid attack survivor