കേന്ദ്ര കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്; ‘വീകം’ ഒരുങ്ങുന്നു

ശ്രീനിവാസന്റെ കലാകുടുംബത്തിലെ അംഗമാണ് ധ്യാന്‍ ശ്രീനിവാസന്. അച്ഛന് ശ്രീനിവാസന്റേയും സഹോദരന് വിനീത് ശ്രീനിവാസന്റേയും പാത പിന്തുടര്ന്ന് ധ്യാനും ചലച്ചിത്ര ലോകത്തെത്തി. സിനിമാ മേഖലയില്‍ നടനായും സംവിധായകനായും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ധ്യാന്‍ ശ്രീനിവാസന് സാധിച്ചു. നിരവധിയാണ് താരം മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും.
ധ്യാന്‍ ശ്രീനിവാസന് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. വീകം എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സാഗര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാഗര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: ‘കുന്നിമണി ചെപ്പുതുറന്ന്….’ പാടി രമ്യ നമ്പീശന്; മനോഹരം ഈ സ്വരമാധുര്യം: വിഡിയോ
ധ്യാന്‍ ശ്രീനിവാസന് പുറമെ മറ്റ് നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയ്ന്‍ ഡേവിഡ്, ഡയാന തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി വീകം എന്ന ചിത്രത്തിലെത്തുന്നു. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരീഷ് മോഹന്‍ എഡിറ്റിങ്ങും വില്യംസ് ഫ്രാന്‍സിസ് സംഗീതവും നിര്‍വഹിക്കുന്നു.
Story highlights: Dhyan Sreenivasan new movie Veekam