ഇനി എളുപ്പത്തിൽ വാട്സ് ആപ്പ് വഴി വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കാം
എളുപ്പത്തിൽ ഇംഗ്ലീഷ് മനസ്സിലാക്കുവാനും എഴുതുവാനും സാധിക്കുന്ന ഒരാൾക്ക് സുഗമമായി ഈ ഭാഷയിൽ സംസാരിക്കാൻ സാധിക്കണമെന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം KENME online English ലൂടെ.
തിരക്ക് പിടിച്ച ജോലിക്കിടെ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാൽ KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിപരമായ മികവ് വർധിപ്പിക്കാൻ ഏറെ സഹായകമാകും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട് KENME online English ൽ.
ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവീണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level, Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.
ഇത്തരത്തിൽ തുടർച്ചയായുള്ള പരിശീലനം നിങ്ങൾക്ക് മടി അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആർജ്ജവം നേടുന്നതിനും സഹായകമാകും.
Story highlights: English learning through whatsapp