കരിപ്പൊടിയിൽ മമ്മൂട്ടിയ്ക്ക് ഒരു സ്നേഹ സമ്മാനം; വൈറലായി പത്ത് മണിക്കൂറുകൾകൊണ്ട് ഒരുക്കിയ ചിത്രം

September 2, 2021

മലയാളികളുടെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയതാണ് ചലച്ചിത്രതാരം മമ്മൂട്ടി. ഇഷ്ടതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്ന നിരവധി ആരാധകരെയും ഇതിനകം നാം കണ്ടതാണ്. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിനായി ഒരുങ്ങുന്ന മമ്മൂട്ടിയ്ക്ക് ദിവസങ്ങൾ മുന്നേ ഒരു ആരാധകൻ ഒരുക്കിയ സമ്മാനമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. കരിപ്പൊടിയിൽ തീർത്ത താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനംകവരുന്നത്.

പത്ത് മണിക്കൂർ ചിലവഴിച്ചാണ് ഈ മനോഹര സമ്മാനം ശ്രീരാഗ് വരദരാജനും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയത്. പത്തടി നീളവും ആറടി വീതിയുമുള്ള ഫ്രെയ്‌മിലാണ് മമ്മൂട്ടിയുടെ രൂപം ഒരുക്കിയിരിക്കുന്നത്. ഏകദേശം പത്ത് മണിക്കൂറോളം സമയമെടുത്ത് ഒരുക്കിയ ചിത്രം നിരവധി സിനിമ പ്രവർത്തകർ ഉൾപ്പെടെ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. സെപ്റ്റംബർ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം.

Read also: നഞ്ചമ്മയുടെ ‘കലക്കാത്ത’ തെലുങ്കിൽ എത്തുമ്പോൾ: ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിലെ ടൈറ്റിൽ ഗാനം

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് മമ്മൂട്ടി. 1971 ൽ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമ അരങ്ങേറ്റം കുറിയ്ക്കുന്നത്. തോപ്പിൽ ഭാസി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് സേതുമാധവനാണ്. തുടർന്ന് മേള എന്ന ചിത്രത്തിലും മമ്മൂട്ടി മുഖ്യകഥാപാത്രമായി മലയാള സിനിമാലോകത്ത് സജീവ സാന്നിധ്യമായി. മമ്മൂട്ടിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം വൺ ആണ്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തത്.

Story highlights; fans making mammootty video