ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും
September 9, 2021
ഞായറാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ശനിയാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപംകൊള്ളുക. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. അതിനാൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരിക്കും കേരളത്തിൽ മഴ കനക്കുക.
കാസർഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരള- കർണാടക,-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Story highlights: Heavy rain alert on Sunday