12 കോടി രൂപ വിലയുള്ള ഈ വീട്ടില്‍ കൗതുകങ്ങളും ഏറെ
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. അതിശയിപ്പിയ്ക്കുന്ന മനുഷ്യ നിര്‍മിതികളുമുണ്ട് ലോകത്ത് ഏറെ. അത്തരത്തിലുള്ള ഒരു നിര്‍മിതിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ ആകര്‍ഷിക്കുന്നു. ഒരു വീടാണ് ഇത്. ഏകദേശം 1.75 മില്യണ്‍ ഡോളര്‍ അഥവാ 12 കോടി രൂപ വിലയുള്ള വീട്.
കൗതുകങ്ങള്‍ ഏറെയുണ്ട് ഈ വീട്ടില്‍. ഇതുതന്നെയാണ് ഈ വീടിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കാന്‍ കാരണമായതും. കണ്ണെത്താ ദൂരത്തോളം പടര്‍ന്ന് കിടക്കുന്ന മരുഭൂമിയ്ക്ക് നടുവിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായാണ് ഈ വീട്.
Read more: സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാകണം; ദുരിതങ്ങൾക്കിടയിലൂടെ തോണി തുഴഞ്ഞ് സന്ധ്യ
വീടിന്റെ സമീപത്തെങ്ങും മറ്റ് വീടുകളില്ല. ജനവാസമില്ലാത്ത ഏകദേശം അഞ്ച് ഏക്കര്‍ സ്ഥലത്താല്‍ വീട് ചുറ്റപ്പെട്ടുകിടക്കുന്നു. അര്‍ബന്‍ ആര്‍കിടെക്ചറല്‍ സ്പേസ് ഗ്രൂപ്പിന്റെ ഡിസൈന്‍ പ്രകാരം കുഡ് ഡെവ്ലപ്മെന്റ്സാണ് ഈ വീടിന്റെ നിര്‍മാണത്തിന് പിന്നില്‍. കോണ്ക്രീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
ഏകദേശം 1,647 സ്ക്വയര്‍ ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും വീട് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഉടമസ്ഥര്‍ അഭിപ്രായപ്പെടുന്നത്. വില്ക്കാന് വേണ്ടിയാണ് ഇത്തരത്തില്‍ കൗതുകമുള്ള ഒരു വീട് തയറാക്കിയിരിക്കുന്നതും.
Story highlights: House in the middle of desert