ഇന്ത്യയില്‍ വിട്ടൊഴിയാതെ കൊവിഡ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 23,529 പേര്‍ക്ക്
നാളുകള്‍ ഏറെയായി മഹാമാരിയായ കൊവിഡിനോടുള്ള പോരാട്ടം തുടങ്ങിയിട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 23,529 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ ഇതുവരെ 3,37,39,980 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,77,020 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.
Read more: ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ പശു; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ റാണി
കഴിഞ്ഞ ഒരു ദിവസത്തിനിടെ 311 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 4,48,062 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. അതേസമയം രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ട്. 24 മമിക്കൂറിനിടെ 28,718 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 3,30,14,898 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായത്. നിലവില്‍ 97.85 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക്.
Story highlights: India Records 23,529 New COVID-19 Cases