24 മണിക്കൂറിനിടെ രാജ്യത്ത് 18,870 കൊവിഡ് രോഗികള്‍; 378 മരണവും

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്ക്, സാനിറ്റൈസര്‍, വാക്സിനേഷന് അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു. അതേസമയം ഇന്ത്യയില്‍ പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുള്‍.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പേര്‍ക്ക് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,82,520 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 194 ദിവസത്തിനിടെ ഇത് ആദ്യമായണ് സജീവ രോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.84 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം.
Read more: ഈ ടെറസ്സ് നിറയെ ചെടികളും ഫലവൃക്ഷങ്ങളും; ഹരിതാഭയെ സ്നേഹിക്കുന്ന രശ്മി
കഴിഞ്ഞ ഒരു ദിവസത്തിനിടെ 378 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം 28,178 പേര് ഇന്നലെ മാത്രം കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്താകെ ഇതുവരെ 3,29,86,180 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. 97.83 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
Story highlights: India reports 18,870 new Covid cases