വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 34,973 കേസുകൾ

September 10, 2021
new Covid cases

ലോകം കൊറോണ വൈറസിന്റെ പിടിയിൽ അമർന്നിട്ട് വർഷങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും രോഗതീവ്രത കുറയുന്നതല്ലാതെ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 34,973 കൊവിഡ് കേസുകളാണ്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 3,31,74,954 ആണ്. 260 മരണങ്ങളാണ് പുതിയതായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,42,009 ആണ്.

ഇന്ത്യയിൽ നിലവിൽ 3,90,646 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 37,681 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. ഇതോടെ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം ആകെ രോഗമുക്തരായവരുടെ എണ്ണം 3,23,42,299 ആണ്.

അതേസമയം കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് കണക്കുകൾ രേഖപ്പെടുന്നുന്നത്. ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്‌ 26,200 കേസുകളാണ്. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്.
125 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. 40,50,665 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Story highlights: India reports 34,973 new covid cases