തെലുങ്കിൽ ശ്രദ്ധനേടാൻ ഒരുങ്ങി ജയറാം; ശങ്കർ- രാം ചരൺ ചിത്രത്തിന്റെ ഭാഗമായി താരം
മലയാളത്തിന് പുറമെ അന്യഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാറുണ്ട് മലയാളികളുടെ പ്രിയതാരം ജയറാം. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിൽ രാം ചരണിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. ശങ്കർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലാണ് ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ യന്തിരൻ, അന്യൻ തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിലേക്ക് മൊഴിമാറ്റിയിട്ടുണ്ടെങ്കിലും ശങ്കർ ഇതാദ്യമായാണ് തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. കിയാരാ അധ്വാനിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.
അതേസമയം മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ആണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയിൽ ആഴ്വാർകടിയൻ നമ്പി എന്നാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകൾ. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. നോവൽ അനുസരിച്ച് ഒരു ചാരനാണ് ജയറാമിന്റെ കഥാപാത്രം നമ്പി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
Read also: അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ
പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.
Story highlights: Jayaram starring in shankar ram charan film