ഗംഭീര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ജയസൂര്യ നായകനാകുന്ന കത്തനാര് ഒരുങ്ങുന്നു
അഭിനയ മികവിലൂടെ കഥാപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിക്കുന്ന താരമാണ് ജയസൂര്യ. താരം പ്രധാന കഥപാത്രമായെത്തെന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കത്തനാര് എന്നാണ് ചിത്രത്തിന്റെ പേര്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സംവിധാനം ഉയോഗപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് ഇത്. ഇതുതന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണവും. കത്തനാര് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ജയസൂര്യ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ്, ഹോം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് കത്തനാര് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന് കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക എന്നാണ് സൂചന. ഏഴ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. ആര് രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ജയസൂര്യയുടെ വാക്കുകള്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്ച്യുല് പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാര്’ പ്രീപ്രൊഡകഷന്‍ ജോലികള്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ ഞങ്ങള്‍ അതീവ കൃതാര്‍ത്ഥരാണ്. പൂര്‍ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും.
Story highlights: Jayasuriya new movie Kathanar